സൂക്ഷിക്കാം, ഇന്‍റര്‍നെറ്റിലെ അധോലോകത്തെ
Author: admin | Category: Cyber Security, Deepweb, Information Security | Leave a Comment
Source:
http://www.madhyamam.com/technology/node/504
നാം ജീവിക്കുന്ന ലോകത്തുള്ള അധോലോകം കണക്കെ ഇന്‍റര്‍നെറ്റിലുമുണ്ട് അധോലോകം. അവിടെ ക്വട്ടേഷന്‍ സംഘങ്ങളും മാഫിയാ രാജാക്കന്‍മാരുമില്ളെങ്കിലും കണ്ണെത്താമറയത്തിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നവരാണ് ഡീപ് വെബ്, ഡാര്‍ക് വെബ് എന്നൊക്കെ അറിയപ്പെടുന്ന ഇന്‍റര്‍നെറ്റിന്‍െറ അധോലോകം.
ഡീപ് വെബ്
ഡീപ് വെബ് ഇന്‍റര്‍നെറ്റിന് വളരെ താഴെയാണ്. സാധാരണ സെര്‍ച് എന്‍ജിനുകള്‍ (ഗൂഗ്ള്‍, യാഹൂ, ബിങ് മുതലായവ) ഉപയോഗിച്ചാണ് വിവരങ്ങള്‍ നാം തേടിപ്പിടിക്കുന്നത്. ഈ സെര്‍ച് എന്‍ജിന്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പറ്റാത്ത സൈറ്റുകളാണ് ഡീപ് വെബില്‍ ഉള്ളത്. ഡീപ് വെബിന്‍െറ വ്യാപ്തി അറിയാന്‍ ഇത് ശ്രദ്ധിക്കുക.
2011ലെ കണക്കനുസരിച്ച്, ഡീപ് വെബില്‍ 7500 ടെറാബൈറ്റ്സ് (1 ടെറാബൈറ്റ്സ്=1000 ജി.ബി) വിവരങ്ങളുണ്ടായിരുന്നപ്പോള്‍ നമ്മുടെ പാവം ഇന്‍റര്‍നെറ്റില്‍ വെറും 19 ടെറാബൈറ്റ്സ് വിവരങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഡീപ് വെബില്‍ 550 ബില്യന്‍ വെവ്വേറെ രേഖകള്‍ ശേഖരിച്ചപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ഒരു ബില്യന്‍ അത്തരം രേഖകളേ ലഭ്യമായിരുന്നുള്ളൂ.
വ്യത്യാസം
ഡീപ് വെബിന് ഇന്‍റര്‍നെറ്റുമായി ഒരു പ്രധാന വ്യത്യാസമുണ്ട്; ഡാര്‍ക് വെബില്‍ വിവരം തരുന്നവനെയും (Provider) ഉപയോഗിക്കുന്നവനെയും കണ്ടത്തൊന്‍ സാധിക്കില്ല. ഇതുതന്നെയാണിതിന്‍െറ ഗുണവും ദോഷവും. ആള്‍ ആരെന്ന് അറിയപ്പെടാതെ വിവരകൈമാറ്റം സാധിക്കുമെന്നതിനാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്നവര്‍, പ്രത്യേകിച്ചും ഏകാധിപത്യ ഭരണ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഏറെ പ്രിയപ്പെട്ട നെറ്റ്വര്‍ക്കാണ് ഡീപ് വെബ്. കൊടുക്കുന്നവനും വാങ്ങുന്നവനും തിരശ്ശീലക്കു പിന്നിലായതിനാല്‍ കുറ്റവാളികള്‍ക്കും ഇതൊരു പറുദീസ തന്നെയാണ്.
നല്ലതായാലും ചീത്തയായാലും ഡീപ് വെബ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ഉറക്കംകെടുത്തുന്ന യാഥാര്‍ഥ്യമാണ്. ഡീപ് വെബിലെ ഓപറേഷന്‍സ് എല്ലാം ഇന്‍റര്‍നെറ്റിലെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരുപടി മെച്ചമായ രീതിയിലാണെന്ന് മാത്രം! നിങ്ങള്‍ക്ക് വിവരങ്ങള്‍ പരതാം, കണ്ടത്തൊം, ഓര്‍ഡര്‍ ചെയ്യാം, അതിനുള്ള കാശും കൊടുക്കാം. എല്ലാം ഓണ്‍ലൈനില്‍ തന്നെ. അതും നൂറുശതമാനം ആത്മവിശ്വാസത്തോടെ പണമടക്കാന്‍ ഡാര്‍ക് വെബില്‍ ഒൗദ്യോഗിക കറന്‍സിയായ ബിറ്റ്കോയിന്‍ ഉപയോഗിക്കാം. സാധാരണ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഇത്തരത്തിലൊരു അധോലോകമുണ്ടെന്ന് പോലും അറിയുന്നില്ല. എപ്പോഴെങ്കിലും ഈ അധോലോക ക്രിമിനലുകളെ പിടികൂടി മാധ്യമങ്ങളില്‍ വാര്‍ത്ത വരുമ്പോള്‍ മാത്രമാണ് പലരും പിടിച്ചതിലും വലുത് മാളത്തിലുണ്ടെന്ന് മനസ്സിലാക്കുന്നത്.
‘ദി ഒനിയന്‍ റൗട്ടര്‍
ഈ ഒക്ടോബറില്‍ വന്ന ഒരു വാര്‍ത്ത ശ്രദ്ധിക്കുക: സില്‍ക് റോഡ് എന്ന പേരില്‍ കുപ്രസിദ്ധമായ ഒരു മയക്കുമരുന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റ് മേധാവി ‘റോസ് വില്യം അള്‍ബ്രിച്ച്’ എന്ന ഡ്രഡ് പൈറേറ്റ് റോബര്‍ട്ട്സ് പിടിയിലായത് ഈ ഒക്ടോബറിലാണ്. അറസ്റ്റ് ചെയ്യപ്പെട്ടതോടെ സില്‍ക് റോഡ് വെബ്സൈറ്റ് ഡീപ് വെബില്‍നിന്ന് അപ്രത്യക്ഷമായി.
ടോര്‍ തുടങ്ങിയത് നല്ല ഉദ്ദേശ്യത്തോടെതന്നെ ആയിരുന്നു. ഗവണ്‍മെന്‍റ് വിവരകൈമാറ്റം സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ യു.എസ് നേവല്‍ റിസര്‍ച് ലബോറട്ടറിയാണ് ദി ഒനിയന്‍ റൗട്ടര്‍ (TOR) എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത്. 2006 ഡിസംബര്‍ മുതല്‍ ഈ സോഫ്റ്റ് വെയര്‍ നടത്തുന്നത് അമേരിക്കയിലുള്ള ടോര്‍ പ്രോജക്ട് എന്ന വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമാണ്. ടോര്‍ ആണ് ആളറിയാതെയുള്ള വിവരകൈമാറ്റം സാധ്യമാക്കുന്ന സാങ്കേതികവിദ്യ. ബിറ്റ്കോയിനാണ് ഓണ്‍ലൈന്‍ ഇടപാടുകളുടെ സെറ്റില്‍മെന്‍റിന് ഉപയോഗിക്കുന്ന നാണയം. ടോറും ബിറ്റ്കോയിനും ഓപണ്‍ സോഴ്സ് പ്രോഗ്രാമുകളാണ്. ഡീപ് വെബില്‍ പരതുന്ന ആളുകളുടെ ഐഡന്‍റിറ്റിയും നെറ്റ്വര്‍ക് ഉപയോഗവും ട്രെയ്സ് ചെയ്യപ്പെടാതിരിക്കാന്‍ ഐഡന്‍റിഫിക്കേഷനും റൂട്ടിങ്ങും വേര്‍തിരിക്കുന്നു. ടോര്‍ ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്തശേഷം വിവര പാക്കുകള്‍ പലരുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന നെറ്റ്വര്‍ക് റിലേയില്‍ വിതരണം ചെയ്യുന്നു. നെറ്റ്വര്‍ക് ഗതാഗതം ട്രെയ്സ് ചെയ്യാനോ ഫോളോ ചെയ്യാനോ അനലൈസ് ചെയ്യാനോ ഇതുമൂലം സാധിക്കാതെ വരുന്നു. മള്‍ട്ടി ലെയേഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നതിനാല്‍ ഒനിയന്‍ (ഉള്ളി) എന്ന് പറയുന്നു.
നല്ലവശം
ഡീപ് വെബിന് ഒരു നല്ല വശവും ഉണ്ടെന്നത് നാം മറക്കരുത്. വെബ്സൈറ്റ് ട്രാക്കിങ് തടയാനും ന്യൂസ് സൈറ്റുകള്‍ ബന്ധിപ്പിക്കാനും സന്ദേശങ്ങള്‍ കൈമാറാനും ഇതുപയോഗിക്കാം. പ്രത്യേകിച്ചും പ്രാദേശിക ഇന്‍റര്‍നെറ്റ് ദാതാക്കള്‍ ഇവ നിരോധിക്കുമ്പോള്‍. എവിടെനിന്നോ ആരില്‍നിന്നോ എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം പ്രസിദ്ധീകരണങ്ങള്‍ പുറത്തുകൊണ്ടുവരാനും ടോര്‍ ഉപയോഗിക്കാം. മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതുപയോഗിച്ച് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരാണ്. എന്നാല്‍, ഇപ്പോഴത്തെ പഠിച്ച കള്ളന്മാര്‍ (സൈബര്‍ ക്രിമിനല്‍സ്) ടോര്‍ ഉപയോഗിച്ച് എല്ലാവിധ തിന്മകളുടെയും സൈബര്‍ പതിപ്പുകള്‍ ഇറക്കുന്ന ജോലിയില്‍ വ്യാപൃതരാണ്.
ബിറ്റ്കോയിന്‍ ഉപയോഗം
ഡീപ് വെബില്‍ പരതണമെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ടോര്‍ ബ്രൗസര്‍ ബണ്ടില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഓണ്‍ലൈന്‍ കച്ചവടം നടക്കണമെങ്കില്‍ പണം കൈമാറ്റം ചെയ്യാന്‍ ഒരു വ്യവസ്ഥ വേണം. സാധാരണ ഓണ്‍ലൈന്‍ പേമെന്‍റ് നടത്തിയാല്‍ നടത്തുന്നവരുടെയും നടത്തിക്കുന്നവരുടെയും വിവരങ്ങള്‍ ഗവണ്‍മെന്‍റിന്/ബാങ്കുകള്‍ക്ക് ലഭിക്കും. ഇവിടെയാണ് ബിറ്റ്കോയിന്‍ എന്ന കറന്‍സിയുടെ പ്രാധാന്യം. പിയര്‍ ടു പിയര്‍ ടെക്നോളജി ഉപയോഗിക്കുന്ന ഈ ഡിജിറ്റല്‍ നാണയം ഒരു സെന്‍ട്രല്‍ അതോറിറ്റിയുടെ കീഴിലല്ല പ്രവര്‍ത്തിക്കുന്നത്.
എങ്ങനെ ബിറ്റ്കോയിന്‍ വാങ്ങാം? നിങ്ങള്‍ ഒരു ഡ്വെ്ള അക്കൗണ്ട് തുടങ്ങുന്നു. സാധാരണ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതുമാതിരി തന്നെ. യഥാര്‍ഥ വിവരങ്ങള്‍ നല്‍കാം. ഇത് നിയമപരമായി തെറ്റല്ല. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ചെറിയ തുക ഈ ഡ്വെ്ള അക്കൗണ്ടിലേക്ക് മാറ്റുന്നു ആദ്യം. പിന്നീട് നിങ്ങളുടെ അക്കൗണ്ട് കണ്‍ഫേം ചെയ്തുകഴിഞ്ഞാല്‍ പിന്നെ എത്ര തുകയും ഈ അക്കൗണ്ടിലേക്ക് മാറ്റാം. പിന്നീട് MtGox പോലൊരു ബിറ്റ്കോയിന്‍ എക്സ്ചേഞ്ചറുമായി ഒരു അക്കൗണ്ട് തുടങ്ങണം. നിങ്ങളുടെ പണം ഡ്വെ്ള അക്കൗണ്ടില്‍നിന്ന് MtGoxല്‍ എത്തിക്കഴിഞ്ഞാല്‍ പൊതുവിപണിയില്‍നിന്ന് നിങ്ങള്‍ക്ക് ബിറ്റ്കോയിന്‍ വാങ്ങാം, ഒരു ചെറിയ കമീഷന്‍ കൊടുത്തുകൊണ്ട്. ഇതും നടന്നുകഴിഞ്ഞാല്‍ നിങ്ങളുടെ ബിറ്റ്കോയിന്‍ നിങ്ങളുടെതന്നെ കമ്പ്യൂട്ടറില്‍ ശേഖരിച്ചുവെച്ചിരിക്കുന്നു. അങ്ങനെ ഇന്‍റര്‍നെറ്റിലെ ബ്ളാക് മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങാനും അതിന് പേമെന്‍റ് നടത്താനും നിങ്ങള്‍ തയാറായിക്കഴിഞ്ഞിരിക്കുന്നു. ആമസോണില്‍നിന്ന് ബുക്ക് വാങ്ങുംപോലെ ഇ-ബേയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങുംപോലെ!
ലോകത്തെ ആദ്യത്തെ ബിറ്റ്കോയിന്‍ എ.ടി.എം കാനഡയിലെ വാന്‍കോവറില്‍ ഒക്ടോബര്‍ 29ന് പ്രവര്‍ത്തനമാരംഭിച്ചു. നിങ്ങളുടെ കൈ സ്കാന്‍ ചെയ്തശേഷം നിങ്ങള്‍ക്ക് ബിറ്റ്കോയിന്‍ വാങ്ങുകയോ വില്‍ക്കുകയോ ആവാം, എ.ടി.എമ്മിലൂടെ. ലണ്ടനിലെ പബുകളില്‍ ബിറ്റ്കോയിന്‍ സ്വീകരിച്ചുതുടങ്ങി. ഒരു ബിറ്റ്കോയിന്‍ വില ഏപ്രില്‍ 13ന് 266 അമേരിക്കന്‍ ഡോളറായി ഉയര്‍ന്നിരിക്കുന്നു. ഒക്ടോബറില്‍ വില 197 യു.എസ്ഡോളര്‍ ആയി.
ഷഫീഖ് ഓലശ്ശേരി, കുന്നിക്കല്‍ (CEH, CEI)
http://www.madhyamam.com/technology/node/504